• santhbasi@gmail.com
  • +91 82819 25613

അടിസ്ഥാന സൗകര്യ വികസനം

എന്റെ ബ്ലോക്കിലെ ഓരോരുത്തരും നല്ലൊരു ജീവിതം നയിക്കണം എന്നതാണ്‌ എന്റെ വലിയ ആഗ്രഹം. റോഡുകൾ, ലൈറ്റുകൾ, പൊതുസൗകര്യങ്ങൾ—ഇവയെല്ലാം നന്നായി പ്രവർത്തിക്കുമ്പോഴാണ് ഒരു പ്രദേശം സുഖപ്രദമാകുന്നത്. അതുകൊണ്ട് തന്നെയാണ്‌ ഈ മേഖലയിൽ എനിക്കാവുന്ന ഏറ്റവും മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുമെന്നത്. നമ്മുടെ വാർഡ് കൂടുതൽ സുതാര്യമാകാനും ജീവിക്കാൻ സൗകര്യപ്രദമാകാനും ഞാൻ നിരന്തരം പ്രവർത്തിക്കും

ജലസൗകര്യം & ശുചിത്വം

ശുദ്ധജലവും ശുചിത്വവുമാണ് ഒരു സമൂഹത്തിന്റെ ആരോഗ്യം നിർണയിക്കുന്നത്. ജലക്ഷാമ പ്രശ്നങ്ങൾ കുറയ്ക്കാനും ശുചിത്വം മെച്ചപ്പെടുത്താനും എന്റെ ബ്ലോക്കിലെ കൂടുതൽ ക്രമബദ്ധമായ സംവിധാനങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പുനൽകുന്നു. എല്ലാവർക്കും ആരോഗ്യകരമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം

ആരോഗ്യം

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ബ്ളോക്കിലുള്ളവർക്ക് മികച്ച ആരോഗ്യസൗകര്യങ്ങളും സഹായങ്ങളും ലഭ്യമാകാൻ എനിക്കാവുന്ന തയ്യാറെടുപ്പുകൾ ഞാൻ തുടർന്നും ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യക്യാമ്പുകൾ, ബോധവത്കരണം, മുൻകരുതൽ നടപടികൾ— നമ്മുടെ സമൂഹം ആരോഗ്യകരമാകാൻ വേണ്ട എല്ലാ വഴികളും ഞാൻ അന്വേഷിക്കും